KeralaLatest NewsNews

മലയാള ദിനം: ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്

തിരുവനന്തപുരം: ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി പി ജോയ് ഉദ്യോഗസ്ഥർക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും.

Read Also: പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണു : മുപ്പതോളം കുട്ടികൾക്ക് പരിക്ക്, രണ്ട് അധ്യാപകർക്ക് ഗുരുതരം

പരിപാടിയിൽ സമകാലിക ജനപഥം ഭരണഭാഷാപതിപ്പിന്റെ പ്രകാശനം, സംസ്ഥാനതല ഭരണഭാഷാ പതിപ്പിന്റെ പുരസ്‌കാരം നൽകൽ തുടങ്ങിയവയും മുഖ്യമന്ത്രി നിർവ്വഹിക്കും.

Read Also: ഇത്രയും കാലം സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം നിലനിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

shortlink

Related Articles

Post Your Comments

Related Articles


Back to top button