KeralaLatest NewsNews

‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നൊക്കെ മെസേജ് അയക്കും, ബാലിശ സ്വഭാവക്കാരൻ’: ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന

തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാരായ തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനുമെതിരെ ലൈംഗികാരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കൂട്ടത്തിൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഉണ്ട്. മുൻ സ്പീക്കർ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളതെന്ന് പറഞ്ഞ സ്വപ്നം, ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ ശ്രീരാമകൃഷ്ണൻ മോശമായി പെരുമാറിയെന്നും ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വപ്ന.

‘ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ‘കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഇത്തരം ‘ഫ്രസ്‌ട്രേഷനുകളുള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറ‌ഞ്ഞു. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ ഡയറക്ടായി പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്നൊക്കെ എന്നോട് പറഞ്ഞു’, സ്വപ്ന ആരോപിച്ചു.

കടകംപള്ളി, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം പാർട്ടിയെ വെള്ളം കുടിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇ.ഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button