KeralaLatest News

വെൽനെസ് സെന്റർ തുടങ്ങാൻ സന്ദീപാനന്ദഗിരിയുടെ ആശ്രമം വിലയ്ക്ക് വാങ്ങുമെന്ന് ഔഷധി

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ഔഷധി. പുതിയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കാനുള്ള നടപടികൾ ഔഷധി ആരംഭിച്ചത്. ആശ്രമത്തിന്റ വില തിട്ടപ്പെടുത്താൻ കളക്ടർക്ക് ചുമതല നൽകി. ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

തിരുവനന്തപുരത്തെ ആശ്രമം അടക്കം നാല് സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളാണ് പരിഗണനയിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങൾക്കാണ് ആദ്യ പരിഗണന. എന്നാൽ വില അടക്കം മറ്റ് കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഔഷധിയുടെ പദ്ധതി.

സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ അനുമതി കിട്ടിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കും വിധം ചികിത്സാ കേന്ദ്രം ഒരുക്കാനാണ് ആലോചന. 1941 ൽ തൃശൂരിൽ ആരംഭിച്ച സ്ഥാപനം മറ്റ് ജില്ലകളിലേക്കൊന്നും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നില്ല. 2018 ഒക്ടോബറിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണ് ആശ്രമമെന്നാണ് ഔഷധി നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments


Back to top button