KeralaLatest NewsNews

നോ ടു ഡ്രഗ്‌സ്: ലഹരിക്കെതിരെ ഒക്ടോബർ 22 ന് നിയമസഭാ മണ്ഡലങ്ങളിൽ ദീപം തെളിക്കും

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നോ ടു ഡ്രഗ്‌സ് ക്യാമ്പയ്‌ന്റെ ഭാഗമായി ഒക്ടോബർ 22 ന് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലഹരിക്കെതിരെ ദീപം തെളിക്കും. നിയമസഭാ സാമാജികരുടെ നേതൃത്വത്തിലാണ് പരിപാടി. ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

Read Also: ഇന്ത്യയിൽ ഡാറ്റ സെന്ററുകൾ നിർമ്മിക്കാനൊരുങ്ങി ഫോൺപേ, കോടികളുടെ നിക്ഷേപം നടത്തിയേക്കും

സംസ്ഥാനത്തൊട്ടാകെ ഒക്ടോബർ 23, 24 തീയതികളിൽ എല്ലാ ഗ്രന്ഥശാലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഒക്ടോബർ 24നു സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും വൈകിട്ട് ആറിനു ലഹരിക്കെതിരെ ദീപം തെളിയിക്കും.

ഒക്ടോബർ 2 ന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബർ ഒന്നിനാണ് ഒന്നാം ഘട്ടം പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർത്ഥികളും പൊതുജനങ്ങളും ശൃംഖല തീർക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളിൽ വാർഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിൽ പങ്കാളികളാകാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യർഥിച്ചു.

Read Also: നാട്ടുകാർ യാത്രക്കാരനെ ഓടിച്ചിട്ട് പിടിച്ചു : കെ.എസ്.ആർ.ടി.സി ഡ്രൈവർ കരണത്തടിച്ചു, സംഭവം കൊല്ലത്ത്, പിന്നിലെ കാരണമിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button