Latest NewsKerala

ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണു: കാസർഗോട്ട് വിദ്യാര്‍ഥികളടക്കം 40 പേര്‍ക്ക് പരിക്ക്

കാസർഗോഡ്: മഞ്ചേശ്വരം ബേക്കൂരിൽ സ്കൂള്‍ ശാസ്ത്ര -പ്രവർത്തി പരിചയമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് വിദ്യാര്‍ത്ഥികളടക്കം 40 പേര്‍ക്ക് പരിക്ക്. 9 കുട്ടികൾ മംഗളൂരുവിലും 5 അധ്യാപകർ ഉൾപ്പെടെയുള്ള മറ്റുള്ളവർ ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.

ഇരുമ്പ് തൂണിൽ തകിട് പാകി നിർമ്മിച്ച പന്തലാണ് ഉച്ചയ്ക്ക് ഒന്നരയോടെ തകർന്നുവീണത്. പന്തൽ നിർമ്മാണത്തിലെ അപാകതയാണ് തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാൽ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു. അതുകൊണ്ട് തന്നെയാണ് അപകടത്തിന്റെ തോത് കുറഞ്ഞത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button