KeralaLatest NewsNews

സൈനികന്റെ മുഖത്ത് ആദ്യം അടിച്ചത് പോലീസ്, അടുത്ത അടി വിഷ്ണു തടഞ്ഞു: സ്റ്റേഷനിൽ സംഭവിച്ചത്

കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വെച്ച് സൈനികനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഫ്തിയിലുള്ള പോലീസുകാരനായ പ്രകാശ് ചന്ദ്രന്‍ സൈനികനായ വിഷ്ണുവിന്റെ മുഖത്തിടിക്കുകയായിരുന്നു. സൈനികനായ വിഷ്ണുവിന്റെ മുഖത്ത് രണ്ടാമതും അടിക്കാൻ ശ്രമിച്ചപ്പോഴാണ് വിഷ്ണു ഇത് തടഞ്ഞതും, തിരിച്ച് പ്രതിരോധിച്ചതും. സ്‌റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

അടിക്ക് ശേഷമുണ്ടായ പിടിവലിയില്‍ ഇരുവരും താഴെവീണു. പിടിവലിക്കിടെ വിഷ്ണുവിന്റെ ഷര്‍ട്ട് കീറിയതും മുണ്ട് അഴിഞ്ഞുപോകുന്നതും വീഡിയോയിലുണ്ട്. സൈനികനെ മര്‍ദിച്ച സംഭവം വലിയ വിവാദമായതോടെസൈനികന്‍ സ്റ്റേഷനിലെത്തി മര്‍ദിക്കുന്ന ദൃശ്യമെന്ന് കാണിച്ച് പോലീസുകാര്‍ തന്നെ പുറത്തുവിട്ട വീഡിയോയാണിത്. പോലീസിന്റെ കള്ളക്കഥകൾ ഇതോടെ പുറത്തുവരികയാണ്. റ്റേഷനില്‍ കയറി ഇടിവള ഉപയോഗിച്ച് വിഷ്ണു മര്‍ദ്ദിച്ചുവെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം, സംഭവത്തിൽ സൈന്യം ഇടപെട്ടു. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയിട്ടുണ്ട്. സൈനികന്‍ വിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് പരാതി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button