സ്ഥിര നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്ക്. ഉത്സവകാല ഓഫറുകൾ പ്രമാണിച്ച് സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ‘അമൃത് മഹോത്സവ് എഫ്ഡി’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയിൽ സ്ഥിര നിക്ഷേപങ്ങൾക്ക് 6.90 ശതമാനം പലിശയാണ് ലഭിക്കുന്നത്.
2022 ഒക്ടോബർ 21 മുതലാണ് ‘അമൃത് മഹോത്സവ് എഫ്ഡി’ ആരംഭിക്കുന്നത്. 555 ദിവസത്തേക്ക് ഈ ഓഫർ ഉണ്ടാകുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. പുതിയ പദ്ധതി അവതരിപ്പിച്ചതോടെ, മറ്റ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.75 ശതമാനമായും, രണ്ടുവർഷത്തേക്കുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.85 ശതമാനമായുമാണ് ഉയർത്തിയത്.
‘അമൃത് മഹോത്സവ് എഫ്ഡി’ പദ്ധതി പ്രകാരം, മുതിർന്ന പൗരൻമാർക്ക് പ്രത്യേക നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ സാധാരണ പൗരന്മാർക്ക് 6.40 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനവും പലിശ ലഭിക്കും.
Post Your Comments