പോലീസ് സേനയ്ക്കാകെ നാണക്കേടായി പോലീസുകാരന്റെ മോഷണം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ എ.ഏര്‍ ക്യാമ്പിലെ പോലീസുകരന്‍ അമല്‍ദേവ് പിടിയിലായി. മോഷ്ടിച്ച സ്വര്‍ണം പണയംവെച്ച് തന്റെ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.ലക്ഷങ്ങളുടെ ബാധ്യതയുള്ളയാളാണ് അമല്‍. ഓണ്‍ലൈന്‍ റമ്മി കളിച്ചാണ് ഇയാള്‍ ലക്ഷങ്ങളുടെ ബാധ്യത വരുത്തിയതെന്നാണ് പറയുന്നത്..
മുന്‍പ് സിറ്റി എ.ആര്‍ ക്യാമ്പില്‍ നിന്ന് 75,000 രൂപ നഷ്ടപ്പെട്ട കേസിലും ഇയാള്‍ ആരോപണ വിധേയനാണ്. ഈ സംഭവത്തിന് പിന്നാലെ ഇയാള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കല്‍ ലീവിലായിരുന്നു. ഞാറക്കല്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിന്റെ അയല്‍ക്കാരനും ഉറ്റ സുഹൃത്തുമായ നിതിന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് അയാളുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്.
വീട്ടില്‍ അമല്‍ എത്തിയതിന് ശേഷമാണ് മാല മോഷണം പോയത്. അമല്‍ മാത്രമാണ് ഈ സമയം വീട്ടില്‍ വന്നതെന്ന് നിതിന്റെ അച്ഛന്‍ നടേശന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പോലീസ് അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മോഷ്ടിച്ച മാല പണയംവെച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Post Your Comments