KeralaLatest News

അപകീർത്തിപ്പെടുത്തി: എല്‍ദോസിനെതിരെയും നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസ്

എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് 50,000 രൂപ വീതം നല്‍കി ഒളിവില്‍ ഇരുന്ന് എല്‍ദോസ് തനിക്ക് നേരെ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്.

തന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അതേസമയം, ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസിന് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി.

ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു.നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button