തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്ന് കെ. സുധാകാരൻ വ്യക്തമാക്കിക്കഴിഞ്ഞു.
വിശദീകരണം നൽകിയാലും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ആലോചന. കേസിൽ ഉൾപ്പെട്ടതിന് പുറമേ ഒളിവിൽ പോയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു വിധി പറഞ്ഞേക്കും.
Post Your Comments