നഷ്ടത്തിൽ നിന്നും ആഭ്യന്തര സൂചികകൾ ഉയർത്തെഴുന്നേറ്റതോടെ വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് സൂചികകൾ ഉയരുകയായിരുന്നു. സെൻസെക്സ് 96 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,203 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 52 പോയിന്റ് നേട്ടത്തിൽ 17,564 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 0.18 ശതമാനമാണ് ഇടിഞ്ഞതെങ്കിലും, സ്മോൾക്യാപ് സൂചിക മാറ്റമില്ലാതെ തുടർന്നു.
ഭാരതി എയർടെൽ, ഇൻഫോസിസ്, ടിസിഎസ്, നെസ്‌ലെ ഇന്ത്യ, എൻടിപിസി, ബജാജ് ഫിൻസർവ്, പവർഗ്രഡ്, ടെക് എം, എച്ച്സിഎൽ ടെക് തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി. അതേസമയം, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ക്യാപ്റ്റൻമാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്, പ്രതിമാസ കണക്കുകൾ പുറത്തുവിട്ടു
Post Your Comments