KeralaLatest NewsNews

ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പിൽ മദ്യക്കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞു: ഒരാള്‍ അറസ്റ്റില്‍

ശ്രീകോവിലിന് മുന്നിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്

തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പിൽ കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞ കേസില്‍ ഒരാൾ അറസ്റ്റിൽ. പുല്ലൂർക്കോണം സ്വദേശി സലാഹുദിൻ (33) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. പ്രതി ക്ഷേത്ര വളപ്പിലേക്ക് കുപ്പികൾ വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ നാല് മണിയോടുകൂടി മാലിന്യവുമായെത്തി ക്ഷേത്രവളപ്പിലേക്ക് പ്രതി വലിച്ചെറിയുകയായിരുന്നു.

read also: ഗൂഗിളിനെതിരെ കനത്ത നടപടിയുമായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, കാരണം ഇതാണ്

ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ എത്തിയവരാണ് ശ്രീകോവിലിന് മുന്നിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്. ഒരു കുപ്പി പൊട്ടാത്ത നിലയിലും കിടന്നിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് ക്ഷേത്ര ഭാരവാഹികൾ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഉടൻതന്നെ സ്ഥലത്ത് എത്തിയ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ എൽ. സമ്പത്ത്, വിനോദ് , ലിജോ പി മണി എന്നിവരടങ്ങിയ സംഘം പ്രതിയെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button