KeralaLatest News

സിപിഐ നേതാവ് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചു : പരാതി

മൂന്നാർ: മൂന്നാർ പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതായി പരാതി. എൽഡിഎഫ് അംഗവും സിപിഐ പ്രതിനിധിയുമായ ആളാണ് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. വനിതാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടുന്ന വാട്സാപ് ​ഗ്രൂപ്പിലേക്കാണ് ഇയാൾ വീഡിയോ ഫോർവേഡ് ചെയ്തത്.

വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും അംഗത്തിനെതിരെ അധിക്യതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വനിത കമ്മീഷനെ സമീപിക്കുമെന്ന് കോൺഗ്രസ് വനിത അംഗങ്ങൾ പറഞ്ഞു.

15 വർഷം കോൺഗ്രസിനൊപ്പം നിന്നിരുന്ന പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇതിലെ കല്ലുകടിയാണ് ആരോപണങ്ങൾക്ക് കാരണമെന്നാണ് മറുവിഭാഗം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button