corona positive storiesCOVID 19Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 241 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വ്യാഴാഴ്ച്ച 241 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 191 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: ജോലിയിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ? ജോലിസ്ഥലത്തെ സമ്മർദ്ദം ഒഴിവാക്കാനുള്ള എളുപ്പവഴികൾ മനസിലാക്കാം

819,811 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 806,234 പേർ രോഗമുക്തി നേടി. 9,390 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 55 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: പട്ടികജാതി – പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ വഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button