Latest NewsKeralaCinemaMollywoodNewsEntertainment

‘ഉണ്ണി മൂത്രം പുണ്യാഹം… മകന്റെ സ്‌നേഹം എന്റെ ദേഹത്ത്’: പങ്കുവെച്ച് വിഘ്നേഷ് ശിവൻ

വിവാദങ്ങള്‍ക്കിടയിലും മക്കള്‍ക്കൊപ്പമുള്ള കുഞ്ഞു നിമിഷങ്ങള്‍ ആഘോഷമാക്കി വിഘ്‌നേഷ് ശിവനും നയന്‍താരയും. സറോഗസിയിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിഘ്‌നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്. ഒരു സന്തോഷ വിവരമാണ് അറിയിക്കുന്നത്. തന്റെ മകൻ ദേഹത്ത് മൂത്രം ഒഴിച്ച വിവരമാണ് സംവിധായകൻ സന്തോഷത്തോടെ കുറിച്ചത്. ഒരുപാട് നാളത്തെ സ്വപ്നം സാക്ഷാത്കാരം എന്നാണ് അദ്ദേഹം പറയുന്നത്.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ജൂണ്‍ 9ന് ആയിരുന്നു നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്ന സന്തോഷം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഈ പോസ്റ്റ് ചര്‍ച്ചകളില്‍ നിറഞ്ഞതോടെ വിവാദമായിരുന്നു.

വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായത് എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമെ വാടക ഗര്‍ഭധാരണം നടത്താവൂവെന്ന് ചട്ടമുണ്ട്. ഇതോടെ തങ്ങള്‍ 2016ല്‍ വിവാഹം രെജിസ്റ്റര്‍ ചെയ്തിരുന്നു എന്ന സത്യവാങ്മൂലമാണ് നയന്‍താര നല്‍കിയിരിക്കുന്നത്. വിവാഹ രജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം ഇരുവരും സമര്‍പ്പിച്ചിട്ടുണ്ട്. വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button