ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയുമായി ഗുജറാത്ത് സന്ദർശിക്കും. രാവിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ 22, ഉച്ചയ്ക്ക് 12 മണിയോടെ അദാലാജിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 15,670 കോടിയോളം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
രാജ്‌കോട്ടിൽ നടക്കുന്ന നൂതന നിർമാണ പ്രവർത്തനങ്ങളുടെ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ കെവാഡിയയിൽ പ്രധാനമന്ത്രി മിഷൻ ലൈഫിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കെവാഡിയയിൽ നടക്കുന്ന മിഷൻ മേധാവികളുടെ പത്താമത് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന്, ഉച്ചകഴിഞ്ഞ് 3:45 ന് വ്യാരയിൽ അദ്ദേഹം വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടും.
ഉച്ചകഴിഞ്ഞ് ജുനഗഡിൽ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. അതിനുശേഷം, വൈകുന്നേരം 6 മണിയോടെ, ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവ് 2022 ഉദ്ഘാടനം ചെന്ന പ്രധാനമന്ത്രി രാജ്‌കോട്ടിൽ പ്രധാനപ്പെട്ട വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തും.
Post Your Comments