![](/wp-content/uploads/2022/10/dubai-shopping-festi.jpg)
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) 28-ാമത് എഡിഷൻ 2022 ഡിസംബർ 15 ന് ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. വിനോദം, കച്ചേരികൾ, ഫാഷൻ എക്സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ തുടങ്ങിയ പരിപാടികൾ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഉണ്ടാകും.
എത്തിസാലാത് എംഒടിബി, ബുർജ് പാർക്കിലെ ഏറ്റവും ദൈർഘ്യമേറിയ ഡിഎസ്എഫ് ഡ്രോണുകളുടെ ലൈറ്റ് ഷോ, ദുബായ് ലൈറ്റ്സ് എക്സിബിഷൻ എന്നിവയും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആകർഷണങ്ങളാണ്. സന്ദർശകർക്ക് ഷോപ്പിംഗിന്റെയും, വിനോദത്തിന്റെയും വിസമയം തീർക്കുന്ന ആഘോഷമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ.
ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കലാവിരുന്നുകളും രുചിവിസ്മയങ്ങളുമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മറ്റ് ആകർഷണങ്ങൾ. ചില്ലറവിൽപന മേഖലയിൽ ഇളവുകളും, ഉപഭോക്താക്കൾക്കായി ആനുകൂല്യങ്ങളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒരുക്കും. കുടുംബാംഗങ്ങൾക്ക് ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കും.
Post Your Comments