തിരുവനന്തപുരം: സ്ത്രീ വിഷയം അടക്കം നിരവധി ആരോപണങ്ങളില്‍ കുടുങ്ങിയ വൈദികനെ പള്ളിയിലെ ചടങ്ങുകളില്‍ നിന്നും വിലക്കി ബിഷപ്പ്. ലത്തീന്‍ കത്തോലിക്കാ സഭയുടെ നെയ്യാറ്റിന്‍കര രൂപതയിലെ വൈദികനെതിരെയാണ് കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്ക് അനൗദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്താന്‍ ബിഷപ്പ് തീരുമാനിച്ചിരിക്കുന്നത്. അടിസ്ഥാന ക്രൈസ്തവ സമൂഹ ഗ്രൂപ്പിന്റെ ചുമതലയുണ്ടായിരുന്ന ഫാദറിനാണ് വിലക്ക്.
Read Also: തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ ശാസത്രപ്രദർശനം
നെയ്യാറ്റിന്‍കരയിലെ മലയോര പ്രദേശത്തെ പള്ളിയിലായിരുന്നു അച്ചന്റെ ചുമതല. ഇവിടെ ഭര്‍ത്താവുമായി പിണങ്ങി നല്‍കുന്ന സ്ത്രീ അച്ചനോട് സഹായം അഭ്യര്‍ത്ഥിച്ചെത്തി. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട്, പരാതി പറയാനെത്തിയ യുവതിയുടെ ഫോണിലേയ്ക്ക് വാട്സാപ്പിലൂടെ ചാറ്റ് തുടങ്ങി. പിന്നീട് അശ്ലീല വീഡിയോയും എത്തി. ഇതോടൊണ് യുവതിക്ക് കാര്യം മനസ്സിലായത്. ഇതോടെ സഹോദരനെ വിവരം അറിയിക്കുകയും, സഹോദരന്‍ സംഭവത്തില്‍ ഇടപെടുകയുമായിരുന്നു.
പിന്നീട് പള്ളി വികാരിയുമായി ചാറ്റ് ചെയ്തത് യുവതിയുടെ സഹോദരനായിരുന്നു. ഒരു ദിവസം രാത്രി അച്ചനോട് വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടു. യുവതിയാണ് വിളിക്കുന്നതെന്ന് കരുതി രാത്രി പതിനൊന്ന് മണിയോടെ അച്ചന്‍ വീട്ടിലെത്തി. നാട്ടുകാര്‍ തടഞ്ഞു വച്ച് കൈകെട്ടി കൈകാര്യം ചെയ്തു വിടുകയാണ് പിന്നീട് ഉണ്ടായത്. ഇതോടെയാണ് പള്ളി വികാരിക്ക് എതിരെ ബിഷപ്പ് നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു.
Post Your Comments