ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സ്വാഗതമേകി വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ. ആന്ധ്രപ്രദേശിൽ കര്‍ണൂലിലെ അധോണി മണ്ഡലത്തില്‍ വെച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ യാത്രക്ക് സ്വീകരണം നല്‍കിയത്. എസ്എഫ്‌ഐ അധോണി ഏരിയ കമ്മറ്റി നേതാക്കളാണ് പ്രദേശത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണമൊരുക്കിയത്.
ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് സ്വീകരണം നല്‍കിയ എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള നിവേദനവും എസ്എഫ്‌ഐ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. കേരളത്തില്‍ നിന്നുള്ള യാത്ര ദേശീയ പദയാത്രികന്‍ ജി മഞ്ജുക്കുട്ടനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിളക്കുകളുടെ ഉത്സവം- ദീപാവലി ചടങ്ങുകൾ , അറിയണം ഇക്കാര്യങ്ങൾ
അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി കേരളത്തില്‍ പര്യടനം നടത്തവേ, എസ്എഫ്‌ഐ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ‘കോണ്‍ഗ്രസ് സീറ്റ് ജോഡോ യാത്ര’ എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ യാത്രയെ പരിഹസിച്ചത്. കാരവനില്‍ വിശ്രമ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എസ്എഫ്ഐയെ കണ്ട് പഠിക്കാവുന്നതാണെന്നും ആര്‍ഷോ പരിഹസിച്ചു.
Post Your Comments