Latest NewsInternational

മദ്യപിച്ച് ലെക്കുകെട്ട യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരൽ കടിച്ചു മുറിച്ചു: അടിയന്തരമായി വിമാനം ലാൻഡ് ചെയ്തു

യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരലിൽ കടിച്ചതിനെ തുടർന്നുണ്ടായ ബഹളത്തെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തരമായി മെഡാനിലിറക്കി. മുഹമ്മദ് ജോൺ ജെയ്‌സ് ബൗഡെവിജൻ എന്നയാളാണ് പ്രതി. 48 കാരനായ ഇയാൾ ഇന്തോനേഷ്യൻ പൗരനാണെന്ന് പോലീസ് പറഞ്ഞു. തുർക്കി സന്ദർശനത്തിന് ശേഷം ജക്കാർത്തയിലേക്ക് മടങ്ങുകയായിരുന്നു ഇയാൾ.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുർക്കിയിലെ ഒരു അവധിക്കാലം കഴിഞ്ഞ് മടങ്ങിയ ബാത്തിക് എയർ പൈലറ്റാണ് ഇയാളെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. യാത്രക്കാരൻ മദ്യലഹരിയിലായിരുന്നെന്നും അയാളെ ശാന്തനാക്കാനാണ് ക്യാബിൻ ക്രൂ സമീപത്തേക്ക് ചെന്നതെന്നും വിമാനത്തിലെ മറ്റു ജീവനക്കാർ പറയുന്നു. വിമാനയാത്രയ്‌ക്കിടെ ഇതുപോലുള്ള പെരുമാറ്റങ്ങൾ പാടില്ലെന്ന് ഇയാളെ ഉപദേശിച്ചപ്പോഴാണ് ക്രൂ അംഗത്തിന്റെ വിരലിൽ കടിച്ചത്.


യാത്രക്കാരും മറ്റ് ഫ്ലൈറ്റ് അറ്റൻഡന്റുമാരും കടിയേറ്റ ക്യാബിൻ ക്രൂവിനെ സഹായിക്കാനായി ഓടിയെത്തുന്നത് വീഡിയോയിൽ കാണാം. സീറ്റിൽ ഇരുത്താൻ ശ്രമിച്ചപ്പോൾ ആക്രമണോത്സുകനായ യാത്രക്കാരനെ മറ്റൊരു ജീവനക്കാരൻ ചവിട്ടുന്നതും കാണാം. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും, വലിയ ബഹളത്തിലേക്ക് നയിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button