മോസ്കോ: ഇന്ത്യയ്ക്ക് നല്കുന്ന വിലയ്ക്ക് തങ്ങള്‍ക്കും എണ്ണ നല്‍കണമെന്ന് റഷ്യയോട് അപേക്ഷയുമായി പാകിസ്ഥാന്. ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മോസ്കോയിലെത്തിയ പാക് വിദേശമന്ത്രി ഇഷാഖ് ദര് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായി ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും, വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ തങ്ങളെ രക്ഷിക്കാന്‍ റഷ്യ ഇടപെടണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം.
Read Also: ഭൂമാഫിയകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച് യോഗി സര്‍ക്കാര്‍
റഷ്യ യുക്രെയിനുമായി യുദ്ധം ആരംഭിച്ച ദിവസമാണ് പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് റഷ്യ സന്ദര്‍ശിച്ചത്. ക്രൂഡ് ഓയില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇമ്രാന്റെ സന്ദര്‍ശനം. അമേരിക്കയുടെ ഇഷ്ടക്കേടിന് ഇത് വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്നും വാങ്ങാന്‍ കഴിഞ്ഞതിനെ ഇമ്രാന് പ്രകീര്‍ത്തിക്കുകയായിരുന്നു.
ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ ലോകത്ത് മുപ്പത്തിയഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്. 2020-21 കാലഘട്ടത്തില്‍ 1.92 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് പാകിസ്ഥാന് ഇറക്കുമതി ചെയ്തത്.
Post Your Comments