രാജ്യത്ത് പാലിന്റെ വില വർദ്ധിപ്പിച്ച് പ്രമുഖ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നിരക്ക് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പുതുക്കിയ നിരക്ക് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.
നിലവിൽ, ഫുൾ ക്രീം പാലിന്റെ വില 61 രൂപയാണ്. ഇത്തവണ രണ്ട് രൂപ വർദ്ധിപ്പിച്ചതോടെ, 63 രൂപയായാണ് ഫുൾ ക്രീം പാലിന്റെ വില ഉയർന്നത്. ഒപ്പം എരുമപ്പാലിന്റെ വിലയും ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർഷം മൂന്നാമത്തെ തവണയാണ് പാൽ വില ഉയർത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചിരുന്നു.
Also Read: ഗുജറാത്തിൽ 15,670 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അമുൽ ഗോൾഡ്, ശക്തി, താസ പാൽ ബ്രാൻഡുകളുടെ പ്രവർത്തന ചിലവും ഉൽപ്പാദന ചിലവും ഉയർന്നതാണ് പാൽ വിലയിലും പ്രതിഫലിച്ചത്. അതേസമയം, ഉത്സവ സീസണിനോടനുബന്ധിച്ച് പാലിന്റെയും ക്രീമിന്റെയും വില വർദ്ധിപ്പിച്ചത് ഉയർന്ന തോതിൽ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
Post Your Comments