അബുദാബി: ദുർമന്ത്രവാദത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു വ്യക്തിയുടെ ശരീരം, ഹൃദയം, മനസ്സ് അല്ലെങ്കിൽ ഇഷ്ടം എന്നിവയെ സ്വാധീനിക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നാണ് അധികൃതർ വ്യക്തമാക്കി.
മന്ത്രവാദം ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടി ആഭിചാരവും വഞ്ചനയും നടത്തുന്നവർക്ക് തടവും 50,000 ദിർഹം (11.1 ലക്ഷം രൂപ) പിഴയും ശിക്ഷയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Post Your Comments