Latest NewsSaudi ArabiaNewsInternationalGulf

കൂടുതൽ മേഖലകൾ സ്വദേശിവത്ക്കരിക്കാൻ സൗദി

റിയാദ്: കൂടുതൽ മേഖലകൾ സ്വദേശിവത്ക്കരിക്കാൻ സൗദി അറേബ്യ. 11 മേഖലകൾ കൂടി സ്വദേശിവത്ക്കരിക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ഡിസംബർ അവസാനത്തോടെ സൗദിവത്ക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് സൗദി മന്ത്രി അഹ്മദ് അൽറാജ്ഹി അറിയിച്ചു.

Read Also: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്ക്ക് കൂടുതല്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം

സൗദിയിൽ പർച്ചേയ്സിംഗ് തൊഴിലുകളും ഭക്ഷ്യ, മരുന്ന് മേഖലയിലെ ഏതാനും തൊഴിലുകളും പ്രോജക്ട് മാനേജ്മെന്റ് മേഖലയും സൗദിവത്ക്കരണത്തിൽ ഉൾപ്പെടും. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 21.3 ലക്ഷത്തിലേറെയായി ഉയരാനും തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയാനും വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 35.6 ശതമാനമായി ഉയരാനും സൗദിവത്ക്കരണ തീരുമാനങ്ങൾ സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, തൊഴിലന്വേഷകർക്കായി സൗദി ദേശീയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോമിന്റെ (ജദാറത്ത്) പരീക്ഷണം സൗദി ആരംഭിച്ചു.

തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിന് പ്ലാറ്റ്‌ഫോം സഹായിക്കും. തഖാത്ത്, ജദാറ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെയും ബിസിനസ് ഉടമകളുടെയും ഡേറ്റ സംയോജിപ്പിക്കുന്നതാണ് പ്ലാറ്റ്‌ഫോം. യുണൈറ്റഡ് നാഷണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്‌ഫോം വഴിയാണ് ലഭ്യമായ മുഴുവൻ തൊഴിലവസരങ്ങൾക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.

തൊഴിലവസരങ്ങൾ പരിശോധിക്കലും അപേക്ഷകൾ സമർപ്പിക്കലും എളുപ്പമാക്കാനാണ് പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്.

Read Also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴ പെയ്യും, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: അതീവ ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button