ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികളുടെ മോചനത്തിന് കേന്ദ്രം അനുമതി നല്‍കിയതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട മോദിയുടെ വാക്കുകളും ഉദ്ദേശ്യങ്ങളും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്നും പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നതായും രാഹുല്‍ ഗാന്ധിട്വിറ്ററിൽ വ്യക്തമാക്കി.
‘ചെങ്കോട്ടയില്‍ നിന്നു സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബലാത്സംഗം ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശ്യങ്ങളും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. പ്രധാനമന്ത്രി സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
लाल किले से महिला सम्मान की बात लेकिन असलियत में ‘बलात्कारियों’ का साथ।
प्रधानमंत्री के वादे और इरादे में अंतर साफ है, PM ने महिलाओं के साथ सिर्फ छल किया है।
— Rahul Gandhi (@RahulGandhi) October 18, 2022
നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ ഇളവിനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ച് ബില്‍ക്കിസ് ബാനോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് ഇളവ് നയ പ്രകാരം വിട്ടയച്ചിരുന്നു. ബില്‍ക്കിസ് ബാനോയുടെ മക്കളുള്‍പ്പെടെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 11 പ്രതികളെ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
Post Your Comments