രാജ്യത്ത് ‘ഒരു രാഷ്ട്രം ഒരു വളം’ പദ്ധതിയുടെ ഭാഗമായി ഭാരത് ബ്രാൻഡ് അവതരിപ്പിച്ചു. കാർഷിക രംഗത്തെ പ്രധാന വളമായ യൂറിയ ഇനി ഭാരത് എന്ന ഏകീകൃത ബ്രാൻഡിലാകും ലഭ്യമാവുക. പിഎം കിസാൻ സമ്മാൻ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബ്രാൻഡിനെ കുറിച്ചുളള വിവരങ്ങൾ പങ്കുവെച്ചത്. കൂടാതെ, ഭാരത് യൂറിയ ബാഗുകളും അദ്ദേഹം പുറത്തിറക്കി. ദേശീയ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പിഎം കിസാൻ സമ്മാൻ സമ്മേളനം നടന്നത്.
ഗുണനിലവാരമുള്ള രാസവളം വിലക്കുറവിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ഇതോടെ, സബ്സിഡിയുള്ള യൂറിയ ഇനി മുതൽ ഭാരത് എന്ന പേരിൽ മാത്രമാണ് വിൽക്കാൻ സാധിക്കുക. അതേസമയം, ദ്രവീകൃത നാനോ യൂറിയ ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചതായി പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരു ചാക്ക് യൂറിയയ്ക്ക് സമമാണ് ഒരു കുപ്പി നാനോ യൂറിയ. അതിനാൽ, യൂറിയയുമായി ബന്ധപ്പെട്ടുള്ള ഗതാഗത ചിലവും കുറയ്ക്കാൻ സാധിക്കും.
Also Read: വിദ്യാഭ്യാസവും തൊഴിലും ഉറപ്പേകി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ഉയര്‍ത്തും: കെ രാധാകൃഷ്ണന്‍
Post Your Comments