![](/wp-content/uploads/2022/08/covid.jpg)
പൂനെ: ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണിന്റെ ബിക്യൂ.1 ഉപവകഭേദമാണ് പൂനെയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ രോഗം വ്യാപിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപകട സാദ്ധ്യത കൂടുതലുള്ള കുട്ടികളും മുതിര്‍ന്നവരും ഗര്‍ഭിണികളും മറ്റ് രോഗത്തിന് ചികിത്സിക്കുന്നവരും മുന്‍കരുതലെടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
Read Also: ജോലിക്ക് പോകരുത്, വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം: ഭര്‍ത്താവ് കസ്റ്റഡിയില്‍, വധശ്രമത്തിന് കേസ്
ഒമിക്രോണിന്റെ ബിഎ.5 ഉപവകഭേദത്തിന്റെ ജനിതക പരമ്പരയില്‍പ്പെട്ടതാണ് ബിക്യൂ.1 , ബിക്യൂ.1.1 എന്നിവ. ഇവ രണ്ടും തീവ്ര വ്യാപന ശേഷിയുള്ളതാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പത്ത് ശതമാനവും ബിഎ.5 വകഭേദം മൂലമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊറോണ കേസുകളില്‍ 17.7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. താനെ, റായ്ഗഡ്, മുംബൈ എന്നിവിടങ്ങളിലാണ് കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments