Latest NewsNewsBusiness

ഫെഡറൽ ബാങ്ക്: രണ്ടാം പാദത്തിൽ വൻ മുന്നേറ്റം

അറ്റാദായത്തിന് പുറമേ, പ്രവർത്തന വരുമാനത്തിലും വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കണക്കുകൾ പ്രകാരം, സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 703.71 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 460.26 കോടി രൂപയായിരുന്നു അറ്റാദായം. ഇത്തവണ 52.89 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അറ്റാദായത്തിന് പുറമേ, പ്രവർത്തന വരുമാനത്തിലും വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ പ്രവർത്തന വരുമാനം 32.91 ശതമാനം വർദ്ധനവോടെ 1212.34 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ പാദത്തിൽ 912.08 കോടി രൂപയായിരുന്നു പ്രവർത്തന വരുമാനം. കൂടാതെ, ബാങ്കിന്റെ മൊത്തം ബിസിനസ്, കാസ നിക്ഷേപങ്ങൾ എന്നിവ യഥാക്രമം 14.36 ശതമാനം, 10.74 ശതമാനം എന്നിങ്ങനെയാണ് വളർച്ച നേടിയത്.

Also Read: ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിൽ വിജനമായ റോഡിൽ കണ്ടെത്തി

റീട്ടെയിൽ വായ്പ, കാർഷിക വായ്പ, ബിസിനസ് ബാങ്കിംഗ് വായ്പ, വാണിജ്യ ബാങ്കിംഗ് വായ്പ എന്നിവയിൽ മികച്ച നേട്ടം കാഴ്ചവെച്ചിട്ടുണ്ട്. ആകെ വായ്പ വിതരണം മുൻ വർഷത്തെ 1,37,313.37 കോടിയിൽ നിന്ന് 1,63,956.84 കോടിയായാണ് വർദ്ധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button