Latest NewsKerala

മനുഷ്യ മാംസം തിന്നാൽ ആയുസ്സും ലൈംഗിക ശേഷിയും കൂടുമെന്ന് ഷാഫി: 10 കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് പിന്നിൽ..

കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിക്കേസിൽ കൂട്ടുപ്രതികളായ ദമ്പതികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും മുഖ്യപ്രതി ഷാഫി പദ്ധതിയിട്ടിരുന്നതായി പൊലീസ്. ശ്രീദേവിയെന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ഇവരെ വീഴ്ത്തിയ അതേ തന്ത്രം പ്രയോഗിച്ചു പുതിയ വ്യാജ പ്രൊഫൈലിലൂടെ പിന്നീട് ഇവരെ ബ്ലാക്ക്മെയിൽ ചെയ്യാനായിരുന്നു ഷാഫിയുടെ പദ്ധതി.

ആരോഗ്യവും ഓജസ്സും ലൈംഗിക ശേഷിയും കൂട്ടാൻ മനുഷ്യമാംസം ഭക്ഷിക്കുന്ന ചിലരെ അറിയാമെന്നും ആഭിചാര കൊലയ്ക്കു ശേഷം ഇരകളുടെ മാംസത്തിന് 20 ലക്ഷം രൂപ വരെ വില ലഭിക്കാമെന്നും ഷാഫി കൂട്ടുപ്രതികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനുവേണ്ടിയാണു 10 കിലോഗ്രാം മാംസം ഇവർ റഫ്രിജറേറ്ററിൽ സൂക്ഷിച്ചത്.

ഇലന്തൂരിലെ ഇരട്ടനരബലിക്കേസിൽ പ്രതികൾക്കെതിരെ ഇരട്ടക്കൊലപാതകത്തിനു പുറമേ പീഡനക്കുറ്റം കൂടി ചുമത്താൻ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടി. പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെന്ന അതീവഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിക്കാനാണു നീക്കം.

ഇതിന്റെ ഭാഗമായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫി (റഷീദ്), ഭഗവൽ സിങ് എന്നിവരുടെ ശേഷി പരിശോധന ഇന്നലെ പൊലീസ് നടത്തി. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ ആരോഗ്യ സ്ഥിതി 3 ദിവസം കൂടുമ്പോൾ പരിശോധിച്ചു വിലയിരുത്തണമെന്നു കോടതി നിർദേശമുണ്ട്. ഷാഫി, ഭഗവൽ സിങ് എന്നിവരുടെ ദേഹ പരിശോധനയിൽ സംശയകരമായ ചില മുറിവുകൾ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button