Latest NewsKeralaNews

ഓട്ടോറിക്ഷ ബസ്സിലിടിച്ചു: വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

ഓട്ടോയിലെ യാത്രക്കാരിയായ ലൈലയാണ് മരണപ്പെട്ടത്.

മലപ്പുറം: ഓട്ടോറിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച്‌ വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. ഓട്ടോയിലെ യാത്രക്കാരിയായ ലൈലയാണ് മരണപ്പെട്ടത്.

read also: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്: പ്രത്യേക പരഗണന ലഭിച്ചതായി എന്‍സിബി വിജിലന്‍സ് റിപ്പോര്‍ട്ട്

ലൈലയുടെ മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്പാട്ട് മുജീബ് (40) എന്നിവരെ സാരമായ പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ബുധനാഴ്ച തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെ  പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ലൈലയുടെ മൃതദേഹം കബറടക്കം നടക്കും. മക്കള്‍: ഷാജിത്ത്, ജിഫ്ല്‍, സിനി. മരുമക്കള്‍: ഷാജഹാന്‍, നസീബ, നദീറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button