തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2022 ഒക്ടോബർ മാസത്തിൽ വയനാട് ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
കൽപ്പറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ഒക്ടോബർ 18, 19, 20 തീയതികളിൽ രാവിലെ 9.30 മുതൽ സിറ്റിങ് ആരംഭിക്കും. ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് സിറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
Post Your Comments