KeralaLatest NewsNews

ഫേസ്‌ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ച് ജയിലിലായി, പുറത്തിറങ്ങി ഇൻസ്റ്റഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചു: വീണ്ടും അറസ്റ്റ്

പത്തനംതിട്ട: പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ പ്രതി ഇതേകുറ്റത്തിന് വീണ്ടും അറസ്റ്റിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.

ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും, പ്രണയം നടിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.

പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘത്തില്‍ എസ് ഐമാരായ സുരേന്ദ്രന്‍ പിള്ള, നജീബ്, സീനിയര്‍ സി പി ഒമാരായ നാദിര്‍ഷാ, ശരത്, സി പി ഒമാരായ കൃഷ്ണദാസ്, എസ്.അന്‍വര്‍ഷാ എന്നിവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button