KannurKeralaNattuvarthaLatest NewsNews

അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടി : കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് പിടിയിൽ

മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷാണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്

കണ്ണൂർ: അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് അറസ്റ്റിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷാണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. താവക്കര വെസ്റ്റ് അംഗൻവാടിയിലെ ‘സ്ഥിരം കള്ളൻ’ ആണ് പിടിയിലായത്.

Read Also : ഒരു ആൺകുട്ടിക്കായി തമ്മിലടിച്ച് രണ്ട് പെൺകുട്ടികൾ, തോൽക്കുന്ന ആൾക്ക് ആൺകുട്ടിയെ സ്വന്തമാക്കാം! – വീഡിയോ വൈറൽ

മൂന്നുതവണയാണ് പ്രതി താവക്കര അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ചു കുടിച്ചും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ചും രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ജനൽ കമ്പികളും ടൈലും തകർത്തിരുന്നു. അടുക്കള ഭാഗത്തെ സീലിങ് വഴിയാണ് മോഷ്ടാവ് അകത്തുകടക്കുന്നത്. ഭക്ഷണം കഴിച്ചശേഷം മേശയിൽ പുതപ്പുവിരിച്ച് ഉറങ്ങുന്നതും പതിവായിരുന്നു. പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ കത്തിയും സ്പാനറുകളും നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച വാട്ടർ പ്യൂരിഫെയറിന്റെയും വാഷ്ബേസുകളുടെയും പൈപ്പുകൾ തകർത്തശേഷം ​എടുത്തുകൊണ്ടുപോയിരുന്നു.

കൂടാതെ, കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ കോളജ് ഓഫ് കൊമേഴ്സിന് സമീപം ഹോൾ സെയിൽ ജെന്റ്സ് ഷോറൂമിൽ കയറി പണവും വസ്ത്രവും മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button