Latest NewsNewsLife Style

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ!

വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സിട്രസ് പഴങ്ങള്‍

രാവിലെ വെറും വയറ്റില്‍ സിട്രസ്, ഉയര്‍ന്ന ഫൈബര്‍ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. അവയില്‍ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉപാപചയ പ്രവര്‍ത്തനത്തെ രാവിലെ തുടക്കത്തില്‍ തന്നെ മന്ദഗതിയിലാക്കുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള വിഭവങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും ഇടയാക്കും. മാത്രമല്ല, ഇത് ദഹനക്കേടിന് കാരണമാകും.

കാപ്പി

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവരാണ് നമ്മളില്‍ പലരും. കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാന്‍ സഹായിക്കുമെങ്കിലും, വെറും വയറ്റില്‍ കുടിക്കുമ്പോള്‍ വയറില്‍ ഹൈഡ്രോക്‌ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീടുള്ള ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കരുത്.

Read Also:- ബൈ​ക്കി​ൽ ആനക്കൊമ്പ് കടത്താൻ ശ്രമം : ഏ​ഴുപേർ അറസ്റ്റിൽ

വേവിക്കാത്ത പച്ചക്കറികള്‍

വേവിക്കാത്ത പച്ചക്കറികള്‍ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിള്‍, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സോഫ്റ്റ് ഡ്രിങ്കുകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍ ആരോഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തില്‍ അടങ്ങിയ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്നു വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവ ഉണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button