KeralaLatest NewsNews

കോളേജില്‍ അനുമതിയില്ലാതെ എസ്എഫ്ഐ ഡിജെ സംഘടിപ്പിച്ചു, പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം

മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം

പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം. കോളേജില്‍ നവാഗതരെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്. പൊലീസ് ലാത്തി വീശിയതിനെതുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

Read Also:എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി, ഒപ്പം മദ്യക്കുപ്പികളും

നവാഗതരെ വരവേല്‍ക്കുന്നതിന് എസ്എഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ ഡിജെ ഉള്‍പ്പെടുത്തിയത് പൊലീസ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. അനുമതിയില്ലാതെ ഡിജെ നടത്താനാകില്ല എന്ന് പൊലീസ് നിലപാടെടുത്തു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരി കോപ്പറേറ്റീവ് കോളേജില്‍ ഡിജെ പരിപാടിക്കിടെ വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞുവീണത് പരിഭ്രാന്തി പരത്തിയിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button