IdukkiNattuvarthaLatest NewsKeralaNews

ബൈ​ക്കി​ൽ ആനക്കൊമ്പ് കടത്താൻ ശ്രമം : ഏ​ഴുപേർ അറസ്റ്റിൽ

കൊ​മ്പു​ക​ൾ വാ​ങ്ങാ​നെ​ത്തി​യ അ​ഞ്ച്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ഏ​ഴു​​പേ​രെയാണ് ത​മി​ഴ്നാ​ട് വ​ന​പാ​ല​ക​ർ അ​റ​സ്റ്റ് ചെ​യ്തത്

കു​മ​ളി: സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ​ വെ​ച്ച് കൈ​മാ​റാ​ൻ ബൈ​ക്കി​ൽ കൊ​ണ്ടു​വ​ന്ന ആ​ന​ക്കൊ​മ്പു​ക​ളുമായി ഏ​ഴുപേർ വ​ന​പാ​ല​ക​ർ പി​ടിയിൽ. കൊ​മ്പു​ക​ൾ വാ​ങ്ങാ​നെ​ത്തി​യ അ​ഞ്ച്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ഏ​ഴു​​പേ​രെയാണ് ത​മി​ഴ്നാ​ട് വ​ന​പാ​ല​ക​ർ അ​റ​സ്റ്റ് ചെ​യ്തത്.

കു​മ​ളി ടൗ​ണി​ന്​ സ​മീ​പം ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ് ചെ​ക്ക്​ പോ​സ്റ്റി​ൽ​വെ​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ആ​ന​ക്കൊ​മ്പു​ക​ളു​മാ​യി ലോ​വ​ർ ക്യാ​മ്പ് സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​ൻ (62), വെ​ള്ള​യ്യ​ൻ (63) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ ​നി​ന്ന്​ നാ​ല്​ കി​ലോ​യു​ള്ള ര​ണ്ട് ആ​ന​ക്കൊ​മ്പ്​ പി​ടി​ച്ചെ​ടു​ത്തു.

Read Also : മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്തു : പ്രതി പിടിയിൽ

തു​ട​ർ​ന്ന്, പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​മ്പ് വാ​ങ്ങാ​നെ​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്. ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ സ്വ​ദേ​ശി മാ​ത്യു ജോ​ൺ (53), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​ൺ​സ​ൺ (51), വ​ർ​ക്ക​ല സ്വ​ദേ​ശി നി​ഥി​ൻ (30), റാ​ന്നി സ്വ​ദേ​ശി കെ.​കെ. അ​ശോ​ക​ൻ (50), തി​രൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് (34) എ​ന്നി​വ​രെ വ​ന​പാ​ല​ക സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button