KollamKeralaLatest NewsNews

മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്തു : പ്രതി പിടിയിൽ

വയനാട് ലക്കിടി സ്വദേശി രമേശിനെയാണ്​ (38) ​പുനലൂർ പൊലീസ് പിടികൂടിയത്

പുനലൂർ: മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്ത പ്രതി പൊലീസ് പിടിയിൽ. വയനാട് ലക്കിടി സ്വദേശി രമേശിനെയാണ്​ (38) ​പുനലൂർ പൊലീസ് പിടികൂടിയത്. കരവാളൂർ നരിക്കൽ കുഞ്ഞാണ്ടിമുക്ക് തേറാംകുന്നിൽ നിന്നാണ് ഇയാൾ​ പിടിയിലായത്.

രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. മാത്രയിലെ തട്ടുകടയിൽ ജോലിക്കെത്തിയ ഇയാൾ നരിക്കൽ സ്വദേശി പ്രേംജിത്തുമായി ബന്ധം സ്ഥാപിച്ചു. ഇയാളുടെ വസ്തുവിന് ദോഷം ഉണ്ടെന്ന് വിശ്വസിപ്പിച്ച് ദോഷപരിഹാരത്തിനായി പൂജ നടത്താമെന്ന വ്യാജേന പലപ്പോഴായി 80,000 രൂപ വാങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു. നാലുദിവസം മുമ്പ്​ നാട്ടിലെത്തിയ ഇയാളോട് പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കബളിപ്പിക്കപ്പെട്ടത് മനസ്സിലായ പ്രേംജിത്ത് പുനലൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടയിൽ നരിക്കലിൽ എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലർട്ട്

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപ്രവർത്തകനായ കാസർ​ഗോഡ് സ്വദേശിയിൽ നിന്ന്​ സമാന രീതിയിൽ പലപ്പോഴായി 15 ലക്ഷം രൂപ തട്ടിയെടുത്താണ് നാട്ടിലെത്തിയതെന്ന് ഇയാൾ സമ്മതിച്ചു. കൽപറ്റ, നിലമ്പൂർ എന്നിവിടങ്ങളിൽ സമാന രീതിയിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button