Latest NewsIndiaNews

രാഹുൽ ഗാന്ധിയെ കാണാനെത്തിയവർ എന്ന് തള്ള്: പ്രചരിപ്പിച്ചത് നൈജീരിയയില്‍ നിന്നുള്ള ചിത്രം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തം എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് റിപ്പോർട്ട്. വലിയൊരു മൈതാനത്ത് ആയിരക്കണക്കിന് പേര്‍ ഒത്തുകൂടിയതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെവിടെയും കോണ്‍ഗ്രസ് കൊടികളോ പോസ്റ്ററുകളോ ഒന്നും തന്നെയില്ല. മധ്യപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ ജിതേന്ദ്ര പട്‌വാരി ആണ് ചിത്രം രാഹുൽ ഗാന്ധിയെ കാണാനെത്തിയവരെന്ന തരത്തിൽ പ്രചരിപ്പിച്ചത്.

ഈ ചിത്രം ഭാരത് ജോഡോ യാത്രയിലേത് അല്ലെന്ന് വ്യക്തമാകുന്നു. നൈജീരിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് വ്യാജപ്രചരണത്തിനായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്തി. 2015ലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജര്‍മ്മന്‍ സുവിശേഷകനായ റയ്ന്‍ഹാഡ് ബോങ്കെയുടെ പരിപാടിയില്‍ നിന്നുള്ള ചിത്രമാണ് ഇതെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. റയ്ന്‍ഹാഡ് ബോങ്കെയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2002 ല്‍ നൈജീരിയയിലെ ഒഗോംബോഷയില്‍ നടന്ന മതപരിപാടിയുടെ ചിത്രമാണ് തെറ്റായ വാദങ്ങളോടെ പ്രചരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button