ThiruvananthapuramLatest NewsKeralaNattuvarthaNews

ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ ചൂടായി : വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തം

കട്ടിലിലെ മെത്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം: പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ജയമോഹനന്‍ എന്നയാളുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്.

Read Also : കുളിയ്ക്കാനിറങ്ങിയപ്പോൾ കാൽ വഴുതി: വിരുന്നിനെത്തിയ നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു

ശനിയാഴ്ച രാവിലെയാണ് സംഭവം. തീപിടിത്തമുണ്ടായ സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. മുകള്‍നിലയിലെ മുറിക്കകത്ത് പുക കണ്ട് അയല്‍വീട്ടുകാരാണ് വിവരമറിയിച്ചത്.

ചെങ്കല്‍ച്ചൂളയില്‍ നിന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button