KeralaLatest NewsIndia

കുളിയ്ക്കാനിറങ്ങിയപ്പോൾ കാൽ വഴുതി: വിരുന്നിനെത്തിയ നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു

പൂപ്പാറ: നദിയിൽ കുളിയ്ക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണു മരിച്ചത്. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിൽ ആണ് സംഭവം.

ഒരു മാസം മുൻപായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. ഇരുവരും സ‍ഞ്ജയുടെ വീട്ടിൽ വിരുന്നിന് എത്തിയതാണ്. ഇന്നലെ രാവിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ രാജയും കാവ്യയും പാറയിൽ കാൽവഴുതി വെള്ളത്തിൽ വീണു. ഒഴുക്കിൽപെട്ട ദമ്പതികളെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ സഞ്ജയും അപകടത്തിൽപെടുകയായിരുന്നു.

പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്കു മുൻപാണു നാട്ടിലേക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button