നമ്മുടെ ചെറിയ ചില അശ്രദ്ധകളാണ് വലിയ രോഗങ്ങളിൽ കൊണ്ടെത്തിക്കുന്നത്. നല്ല ആരോഗ്യത്തിനായി നല്ല ശീലങ്ങളാണ് ആദ്യം ഉണ്ടാവേണ്ടത്. അടുക്കളയിലെ ചില വസ്തുക്കൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാം.
ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും പ്ലാസ്റ്റിക്കിനോട് മലയാളികൾക്ക് വല്ലാത്ത ആകർഷണമാണ്. അടുക്കളയിൽ നിന്ന് ആദ്യം ഇറക്കേണ്ടത് പ്ലാസ്റ്റിക് എന്ന വില്ലനെയാണ് ആഹാരപദാർത്ഥങ്ങൾ പ്രത്യേകിച്ചും ചൂടുള്ളവ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
ശീതള പാനീയങ്ങൾ കുടിച്ചതിനു ശേഷം ആ കുപ്പിയിൽ വെള്ളം നിറച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന പതിവ് എല്ലാവരിലുമുണ്ട്. അതൊഴിവാക്കി ഗ്ലാസിന്റെ കുപ്പികൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
Read Also : ആർഎസ്എസ് ആണെന്ന് പരസ്യമായി പറഞ്ഞ ഒരു ഗവർണറുടെ നിലപാടുകളേയും നയങ്ങളേയും ചെറുത്തു തോൽപ്പിക്കും: എംവി ഗോവിന്ദൻ
വെറുതെ ഒന്ന് കടയിൽ പോയിവന്നാലും കുറഞ്ഞത് മൂന്നാല് പ്ലാസ്റ്റിക് കവറെങ്കിലും കൈയിൽ കാണും. കഴിവതും ഉപയോഗിച്ച കവറുകൾ വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക. കൂടാതെ, പേപ്പർകവറോ ജൂട്ടിന്റെ കവറോ ഉപയോഗിക്കുക. കടയിൽ പോകുമ്പോൾ കയ്യിലൊരു കവറു കരുതിയാൽ കിട്ടുന്ന കവറുകളുടെ എണ്ണവും കുറയ്ക്കാം.
വീട് പാലുകാച്ചലിന് കിട്ടിയ സമ്മനങ്ങളൊക്കെ ഒന്ന് പൊട്ടിച്ചുപോലും നോക്കാതെ സൂക്ഷിച്ചുവെക്കുന്ന രീതിമാറ്റുക. കാലാവധി കഴിഞ്ഞ ഒരു സാധനങ്ങളും സൂക്ഷിച്ചു വയ്ക്കരുത്. ആഹാരം കഴിച്ചതിനു ശേഷം ബാക്കിവരുന്ന ഭക്ഷണം അതേപോലെ ഫ്രിഡ്‌ജിൽ കയറ്റുമ്പോൾ രണ്ടു ദിവസത്തിൽ കൂടുതൽ പിന്നിട്ടാൽ അത് കഴിക്കാൻ പാടില്ല.ഉപയോഗശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ആഹാരവസ്തുക്കൾ കൃത്യമായും അടച്ചുസൂക്ഷിക്കണം.
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിൽ പോലും അണുക്കൾ ഒളിച്ചിരിക്കുന്ന കാര്യം ആരും ചിന്തിക്കാറില്ല. ഉപയോഗശേഷം അവ ചൂടുവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. നല്ല പത്രങ്ങളിൽ മാത്രം ആഹാരം പാകംചെയ്യുക. കൂടാതെ അത്യാവശ്യ വസ്തുക്കൾ മാത്രം അടുക്കളയിൽ സൂക്ഷിച്ച് ബാക്കിയുള്ളവ പുറംതള്ളാനും മറക്കരുത്.
Post Your Comments