വാഷിംഗ്ടണ്‍: റഷ്യയ്ക്ക് എതിരെ കനത്ത പ്രത്യാക്രമണം നടത്തുന്ന യുക്രെയ്നെ പ്രശംസിച്ച് അമേരിക്കയും നാറ്റോയും രംഗത്ത് എത്തി. നൂറിലേറെ മിസൈലുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റഷ്യ പായിച്ചിട്ടും യുക്രെയ്ന്‍ സൈന്യം തിരിച്ചടി ശക്തമാക്കുകയാണ്.
Read Also: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
റഷ്യന്‍ മിസൈലുകള്‍ വിവിധ നഗരങ്ങളില്‍ നാശം വിതച്ചപ്പോള്‍ പാലങ്ങളും അതിര്‍ത്തിയിലെ മൂന്ന് റഷ്യന്‍ നഗരത്തിനും റെയില്‍വേ സ്റ്റേഷനും നേരെയാണ് യുക്രെയ്ന്‍ മിസൈല്‍ പായിച്ചത്.
റഷ്യയുടെ മൂന്ന് അതിര്‍ത്തി നഗരങ്ങളും റെയില്‍വേ സ്റ്റേഷനും തകര്‍ത്ത യുക്രെയ്ന് സൈനിക സഹായം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ജോ ബൈഡന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 725 ദശലക്ഷം ഡോളറിന്റെ അടിയന്തിര സൈനിക സഹായത്തിനാണ് ബൈഡന്‍ അനുമതി നല്‍കിയിരിക്കുന്നത്.
യുക്രെയ്നായി ഹൈസ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകളായ ഹാമ്സ്, പ്രിസിഷന്‍ ഗൈഡഡ് ആര്‍ട്ടിലറി സംവിധാനം, റോക്കറ്റ് വിക്ഷേപണികളായ ഹിമാര്‍സ്, 5000 ടാങ്ക് വേധ മിസൈലുകള്‍ എന്നിവയാണ് അമേരിക്ക ഉടനെത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments