KannurLatest NewsKeralaNattuvarthaNews

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : രണ്ടുപേർ പൊലീസ് പിടിയിൽ

തളിപ്പറമ്പ് ചെറുക്കളയിലെ പി.പി. നദീർ (26), കുറുമാത്തൂർ പൊക്കുണ്ടിലെ കെ.പി. സമീർ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പഴയങ്ങാടി: സുഹൃത്തായ വിദ്യാർത്ഥിനിയുടെ വീട്ടിൽ പേയിം​ഗ് ​ഗസ്റ്റായി താമസിച്ചു പഠിക്കുന്ന 17കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തളിപ്പറമ്പ് ചെറുക്കളയിലെ പി.പി. നദീർ (26), കുറുമാത്തൂർ പൊക്കുണ്ടിലെ കെ.പി. സമീർ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ചുമതലയിലുള്ള പയ്യന്നൂർ സി.ഐ മഹേഷ് കെ. നായരും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

Read Also : കനത്ത മഴ : നീണ്ടപാറയിൽ മലവെള്ളപ്പാച്ചിലിൽ കലുങ്കുകൾ തക‍ർന്നു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനി താമസിക്കുന്ന മുറിയിൽ രാത്രിസമയത്ത് അതിക്രമിച്ചു കയറി സംഘം ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വിദ്യാലയാധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് വിവരം ലഭ്യമായത്. തുടർന്ന്, ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button