ദുബായ്: ദുബായ് പോലീസിന് ആദരവുമായി വ്യവസായി. 100 എസ്യുവി വാഹനങ്ങളാണ് വ്യവസായി ദുബായ് പോലീസിന് സമ്മാനിച്ചത്. സ്വദേശി വ്യവസായിയായ അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂരിയാണ് പോലീസിന് വാഹനങ്ങൾ നൽകിയത്.
ദുബായിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങൾക്കാണ് അദ്ദേഹം ആദരവ് അറിയിച്ചത്. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ കൊണ്ട് അനുഗൃഹീതമാണ് ദുബായ് എന്നും തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സർക്കാരുമായി കൈകോർക്കുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതായും അൽ ഹബ്തൂർ അറിയിച്ചു.
നമ്മുടെ രാജ്യത്ത് സുരക്ഷിതത്വബോധം വർദ്ധിപ്പിക്കുന്നതിനു ദുബായ് പോലീസുമായി സഹകരിക്കുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും പോലീസിന്റെ തന്ത്രപരമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുമായി ദുബായിൽ എല്ലായിടത്തും പ്രവർത്തിക്കുന്ന സേനയുടെ പട്രോളിങ് സേനയ്ക്ക് സംഭാവന നൽകിയ വാഹനങ്ങൾ മുതൽക്കൂട്ടാകുമെന്ന് ദുബായ് പോലീസ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി വ്യക്തമാക്കി.
Post Your Comments