KozhikodeKeralaNattuvarthaLatest NewsNews

‘തെക്കന്‍ കേരളത്തെയും രാമായണത്തെയും അധിക്ഷേപിച്ചു, സുധാകരന്റേത് വിശ്വാസി സമൂഹത്തോടുമുള്ള വെല്ലുവിളി’: കെ സുരേന്ദ്രൻ

കോഴിക്കോട്: തെക്കന്‍ കേരളത്തേയും രാമായണത്തേയും അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ കെ സുധാകരന് പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണമെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കേരളത്തിലെ എംപിയെന്ന് പറഞ്ഞിരിക്കാന്‍ രാഹുലിന് യോഗ്യതയില്ലെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

തെക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടുള്ള വിരോധമായിരിക്കാം സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും വിഡി സതീശനോടുമുള്ള ഗര്‍വായിരിക്കാം പ്രസ്താവനയ്ക്ക് പിന്നില്‍. കെ സുധാകരന്റെ പരാമര്‍ശത്തില്‍ ശശി തരൂരും വിഡി സതീശനും അഭിപ്രായം പറയണം. രാമായണത്തെക്കുറിച്ചും തെക്കന്‍ കേരളത്തിലെ ജനങ്ങളെക്കുറിച്ചും സുധാകരന്‍ നടത്തിയത് അപമാനകരവും പ്രകോപനപരമായ പ്രസ്താവനയാണ്.

മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണം, സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

രാമായണത്തിലെ കഥകളെക്കുറിച്ച് അനാവശ്യ വ്യാഖ്യാനം നടത്തേണ്ടതില്ല. സാധാരണ ജനങ്ങളോടും വിശ്വാസി സമൂഹത്തോടുമുള്ള വെല്ലുവിളിയാണ് സുധാകരന്‍ നടത്തിയതെന്നും രാഷ്ട്രീയക്കാര്‍ മഹാ പണ്ഡിതര്‍ അല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്റെ ചരിത്രബോധം പൂര്‍ണമായും നഷ്ടപ്പെട്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button