KeralaLatest NewsNews

കെ സുധാകരന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം: വി ശിവൻകുട്ടി

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തെ തെക്കും വടക്കുമെന്ന് വിഭജിക്കുന്ന രീതിയിൽ അഭിമുഖം നൽകിയ എംപി കൂടിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണം, സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നവരാവണം ജനപ്രതിനിധികൾ. എല്ലാ ഭാരതീയരേയും ഒരുപോലെ കാണാൻ ജനപ്രതിനിധിയ്ക്ക് ആവണം. കേരളത്തെ രണ്ടായി പകുക്കുന്ന രീതിയിൽ ഉള്ള പ്രസ്താവന നടത്തിയ കെ സുധാകരൻ വാസ്തവത്തിൽ കലാപ ആഹ്വാനം ആണ് നടത്തിയിരിക്കുന്നത്. കേരളത്തിലെ ജനതയെ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇക്കാര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്. കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള അവഹേളനവും ഇതിലുണ്ടെന്നും ഇക്കാര്യത്തിൽ മാപ്പ് അല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സ്‌പെഷ്യൽ നീഡ്‌സിലെ കുട്ടികൾക്കായി സിറ്റി റൈഡിൽ നഗരം ചുറ്റും യാത്ര: ടൂർ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button