Latest NewsKeralaNews

21-ാം നൂറ്റാണ്ടിലും ആഭിചാരക്രിയകള്‍ക്ക് പ്രിയം, ഇതിനായി ഉപയോഗിക്കുന്നത് വെള്ളിമൂങ്ങയുടേയും ഇരുതലമൂരിയുടേയും രക്തം

സാത്താനെ ആകര്‍ഷിക്കാനും, പണം സമ്പാദിക്കാനും വെള്ളിമൂങ്ങകളുടെ രക്തം ഉപയോഗിച്ചുള്ള ആഭിചാരക്രിയകള്‍ക്ക് കഴിയുമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം

കൊച്ചി: 21-ാം നൂറ്റാണ്ടിലും ആഭിചാരക്രിയകളുടെ പേരില്‍ തട്ടിപ്പില്‍ പെടുന്നത് നിരവധി പേര്‍. ആഭിചാരത്തിന്റെ പേരില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയുടെ കടത്തുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. രാജ്യാന്തര കണ്ണികളാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നില്‍. ഈ വന്യജീവികള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്ന് പറഞ്ഞുള്ള തട്ടിപ്പുകേസില്‍ നിരവധി പേര്‍ പിടിയിലാകുമ്പോഴും ഇവയ്ക്ക് മോഹവില പറഞ്ഞുള്ള തട്ടിപ്പ് വര്‍ദ്ധിക്കുകയാണ്.

Read Also: 10 കിലോഗ്രാം മനുഷ്യ മാംസം ഫ്രീസറില്‍ സൂക്ഷിച്ചു, ഫ്രിഡ്ജിനുള്ളിൽ ഇപ്പോഴും രക്തക്കറ: നരഭോജനം സമ്മതിച്ച് പ്രതികൾ

ആഭിചാര ക്രിയകള്‍ക്കായി ഇരുതലമൂരി ഉള്‍പ്പെടെയുള്ള ജീവികളെ എത്തിച്ചു നല്‍കുന്ന വന്‍ സംഘത്തിലെ കണ്ണികള്‍ കൊച്ചിയിലടക്കം നേരത്തെ പിടിയിലായിട്ടുണ്ട്. ആഭിചാരക്രിയകളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്ക് ജീവികളെ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.

ഈ സംഘത്തിന്റെ ഇടപാടുകള്‍ ഇപ്പോഴും സജീവമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മോഹവിലയ്ക്കാണ് നക്ഷത്ര ആമകളുടെയും, ഇരുതലമൂരികളുടെയും കച്ചവടമുറപ്പിക്കുന്നത്. റൈസ് പുള്ളര്‍ ഇടപാടുകളുമുണ്ട്.

തമിഴ്നാട്ടില്‍ നിന്നാണ് കൂടുതലും കൊണ്ടുവരുന്നത്. സാത്താനെ ആകര്‍ഷിക്കാനും, പണം സമ്പാദിക്കാനും വെള്ളിമൂങ്ങകളെ ഉപയോഗിച്ചുള്ള ദുര്‍മന്ത്രവാദങ്ങള്‍ക്ക് കഴിയുമെന്നാണ് വ്യാജമന്ത്രവാദികള്‍ പ്രചരിപ്പിക്കുന്നത്. ആഭിചാരക്രിയകള്‍ക്ക് ശേഷം വെള്ളിമൂങ്ങകളെ കൊന്ന് രക്തം വീടിന് ചുറ്റും തളിച്ചാല്‍ സാത്താന്‍ ഗൃഹനാഥന്റെ അടിമയാകുമെന്നാണ് വിശ്വസിപ്പിക്കുന്നത്. സാങ്കേതിക വിദ്യ എത്ര വികസിച്ചാലും ആഭിചാര മന്ത്രവാദങ്ങള്‍ക്ക് നിരവധി പേര്‍ ഇപ്പോഴും അടിമകളാണെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button