വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. സ്റ്റേഷൻ പരിധിയിലെ ഒമ്പതാംക്ലാസിൽ പഠിക്കുന്ന 15-കാരിയുടെ പരാതിയിലാണ് 47കാരനായ രണ്ടാനച്ഛനെതിരെ വളപട്ടണം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
Read Also : മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധിക ക്രമീകരണങ്ങൾ ഒരുക്കും: വീണാ ജോർജ്
കഴിഞ്ഞ ജൂണിൽ സ്കൂൾ തുറക്കുന്ന സമയത്തായിരുന്നു സംഭവം. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് വിദ്യാർത്ഥിനി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടർന്ന്, സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
Read Also : കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു : നായ ചത്തു
പരാതിയിൽ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments