KeralaLatest NewsNews

സ്‌കോൾ കേരള: ഡിസിഎ ഏഴാം ബാച്ച് പരീക്ഷ നവംബർ 26 മുതൽ

തിരുവനന്തപുരം: സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ഏഴാം ബാച്ചിന്റെ പൊതു പരീക്ഷ നവംബർ 26-ന് ആരംഭിക്കും. തിയറി പരീക്ഷ നവംബർ 26, 27, ഡിസംബർ 03, 04, 10 തീയതികളിലും, പ്രായോഗിക പരീക്ഷ 2022 ഡിസംബർ 28, 29 2023 ജനുവരി 07, 18 തീയതികളിലും, അതാത് പഠന കേന്ദ്രങ്ങളിൽ നടത്തും.

Read Also: മത്സ്യബന്ധന മേഖലയുടെ ഉന്നമനം: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയെ കുറിച്ച് അറിയാം

പരീക്ഷാ ഫീസ് പിഴ കൂടാതെ ഒക്ടോബർ 17 മുതൽ ഒക്ടോബർ 25 വരെയും, 20 രൂപ പിഴയോടെ ഒക്ടോബർ 26 മുതൽ 31 വരെ സ്‌കോൾ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായോ, വെബ്സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ്ലൈനായോ ഒടുക്കാം. 700 രൂപയാണ് ആകെ പരീക്ഷ ഫീസ്. ഫീസ് ഒടുക്കാനായി സ്‌കോൾ കേരളയുടെ വെബ്സൈറ്റിൽ, ഡിസിഎ എക്സാം രജിസ്ട്രേഷനിൽ വിദ്യാർഥികൾ അവരവരുടെ ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് തുക ഒടുക്കണം. സ്‌കോൾ കേരള വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്/അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പാൾമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.

ഡി.സി.എ അഞ്ച്, ആറ് ബാച്ചുകളിലെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും വിവിധ കാരണങ്ങളാൽ പൂർണ്ണമായോ/ഏതെങ്കിലും വിഷയങ്ങൾ മാത്രമായോ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും, ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി 2022 നവംബറിലെ പരീക്ഷക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ സ്‌കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ: 0471-2342950, 2342271.

Read Also: ദീപാവലിക്ക് ഹലാല്‍ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് അഭ്യര്‍ത്ഥിച്ച ഹിന്ദു മുന്നണി നേതാവിനെ അറസ്റ്റ് ചെയ്തു, പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button