Latest NewsNewsIndia

കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്ന സംഭവം: ഉത്തരവാദിത്വം ഏറ്റെടുത്ത് ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്’

ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്’ ഏറ്റെടുത്തു. മോദിയുടെ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റുകള്‍ക്കും തദ്ദേശീയരല്ലാത്തവര്‍ക്കും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു

‘ഇന്ന് ഷോപ്പിയാനിലെ ചൗധരി ഗുണ്ടില്‍ ഞങ്ങളുടെ കേഡര്‍ നടത്തിയ ഓപ്പറേഷനില്‍, ഒരു കശ്മീരി പണ്ഡിറ്റായ പുരണ്‍ കൃഷ്ണനെ വധിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം മോദിയുടെ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റുകള്‍ക്കും തദ്ദേശീയരല്ലാത്തവര്‍ക്കും നേരെയുള്ള ഞങ്ങളുടെ ആക്രമണങ്ങളെക്കുറിച്ച് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങള്‍ ഞങ്ങളുടെ കണ്ണില്‍ പെടില്ലെന്ന് കരുതരുത്. ഇത് വെറും സമയത്തിന്റെയും സ്ഥലത്തിന്റെയും കാര്യം മാത്രമാണ്. അടുത്ത ഊഴം നിങ്ങളുടേതായിരിക്കും,’ കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കുട്ടികളിലെ പനിയും ചുമയും: ആശങ്ക വേണ്ട, ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

ഷോപ്പിയാനില്‍ ശനിയാഴ്ച രാവിലെയാണ് സ്വന്തം വീടിന് പുറത്തുവെച്ച് പുരണ്‍ കൃഷന്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം, പ്രദേശം വളഞ്ഞിരിക്കുകയാണെന്നും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

പുരണ്‍ കൃഷന്‍ ഭട്ടിനെ തീവ്രവാദികള്‍ ആക്രമിച്ചത് ഭീരുത്വമാണെന്നും അക്രമികള്‍ക്കും തീവ്രവാദികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button